Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RishabhPant

ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു; ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഗോ​ൾ: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യ്ക്ക് 372 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 193 റ​ൺ​സി​ന് പു​റ​ത്താ​യി. 66 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ്സ്കോ​റ​ർ. നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 462 റ​ൺ​സി​നെ​തി​രെ ശ്രീ​ല​ങ്ക 284 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ഇ​തോ​ടെ 178 റ​ൺ​സി​ന്‍റെ ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ (പൂ​ജ്യം) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് കെ.​എ​ൽ. രാ​ഹു​ലും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ര​ണ്ടാം വി​ക്ക​റ്റി​ൽ 65 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ 35 റ​ൺ​സി​ന് പു​റ​ത്താ​യി.

പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും മ​ട​ങ്ങി. എ​ട്ട് റ​ൺ​സാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം. നാ​ലാം വി​ക്ക​റ്റി​ൽ പ​ടി​ക്ക​ലും ഋ​ഷ​ഭ് പ​ന്തും ചേ​ർ​ന്ന് ഇ​ന്ത്യ​യെ നൂ​റ് ക​ട​ത്തി. എ​ന്നാ​ൽ 111 റ​ൺ​സി​ൽ പ​ടി​ക്ക​ലി​ന്‍റെ വി​ക്ക​റ്റ് വീ​ണ​ത് ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. 44 റ​ൺ​സെ​ടു​ത്താ​ണ് താ​രം മ​ട​ങ്ങി​യ​ത്.

പി​ന്നാ​ലെ ധ്രു​വ് ജു​റെ​ലും ഏ​ഴ് റ​ൺ​സി​ന് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 120-5 എ​ന്ന നി​ല​യി​ലാ​യി. ആ​റാം വി​ക്ക​റ്റി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്‌​ക്കൊ​പ്പം ചേ​ർ​ന്ന് ഋ​ഷ​ഭ് പ​ന്ത് ഇ​ന്ത്യ​യെ ക​ര​ക​യ​റ്റി. ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ട പ​ന്ത് അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. ജ​ഡേ​ജ​യ്‌​ക്കൊ​പ്പം 54 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ പ​ന്ത് 66 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി.

പ​ന്ത് മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യും ത​ക​ർ​ന്നു. ജ​ഡേ​ജ (ഒ​മ്പ​ത്), മാ​ന​വ് സു​താ​ർ (ഒ​മ്പ​ത്), കു​ൽ​ദീ​പ് യാ​ദ​വ് (അ​ഞ്ച്), പ്ര​സി​ദ്ധ് കൃ​ഷ്ണ (ര​ണ്ട്) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മെ ര​ണ്ട​ക്കം ക​ട​ന്നൊ​ള്ളൂ.

Latest News

Corehub Up